Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voting Machines

Idukki

വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളെ അ​ടു​ത്ത​റി​യാം

ഇ​ടു​ക്കി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളെ അ​ടു​ത്ത​റി​യു​ന്ന​തി​നും വോ​ട്ടിം​ഗ് മെ​ഷീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ള്‍ തീ​ര്‍​ക്കു​ന്ന​തി​നു​മാ​യി ഇ​വി​എം ഡെ​മോ​ണ്‍​സ്‌​ട്രേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ ആ​രം​ഭി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റ്, പീ​രു​മേ​ട്, ദേ​വി​കു​ളം വ​ര​ണാ​ധി​കാ​രി​ക​ളു​ടെ കാ​ര്യാ​ല​യ​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ മൂ​ന്ന് സെ​ന്‍റ​റു​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്. പു​തു​താ​യി വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ത്തി​ട്ടു​ള്ള​വ​രും ഇ​ല​ക്‌ട്രോണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളെ​ക്കു​റി​ച്ച് അ​റി​യാ​ന്‍ താ​ത്പര്യമു​ള്ള​വ​രും ഈ ​അ​വ​സ​രം പ​ര​മാ​വ​ധി വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ഡെ​മോ​ണ്‍​സ്‌​ട്രേ​ഷ​ന്‍ സെ​ന്‍റ​റി​ന് പു​റ​മേ വ​രുംദി​വ​സ​ങ്ങ​ളി​ല്‍ ഇ​വി​എം ഡെ​മോ​ണ്‍​സ്‌​ട്രേ​ഷ​ന്‍ വാ​ന്‍ ജി​ല്ല​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ഇ​ടു​ക്കി സ​ബ് ക​ള​ക്ട​ര്‍ അ​നൂ​പ് ഗാ​ര്‍​ഗ്, ഇ​ല​ക്‌ഷന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ സു​ജ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Up